Posts

Showing posts from May, 2022

ഒമ്പതു ദിവസങ്ങൾ

Image
കാക്കനാട്ടെ പിജിയിൽ നിന്നും കളമശ്ശേരിയിൽ അർച്ചന ചേച്ചി വാടകയ്ക്ക് എടുത്തു തന്ന പ്രൊവിഡൻസ് ഗ്രൂപ്പിൻറെ പെന്റാ ഹൗസ് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഊബർ ടാക്സിയിൽ പോകുമ്പോൾ ഭരതിനെ ചേച്ചി വിളിച്ചു. "എവിടെ എത്തിയെടാ?" "കരിപ്പാശ്ശേരി" "ഓക്കെ. ഞാൻ ഒരു അഞ്ചു മിനിറ്റുകൊണ്ട് അവിടെ എത്തും. നീ എത്തുമ്പോൾ വിളിക്ക്." "ശരി" "മെയിൻ എൻട്രൻസിൻ്റെ റൈറ്റ് സൈഡിൽ എ-ബ്ലോക്ക് ആണ് ട്ടോ." "ആ ശരി. എത്തിയിട്ട് വിളിക്കാം." ഒട്ടും താത്പര്യം ഉണ്ടായിട്ടല്ല. പക്ഷെ ചേച്ചി പറയുന്നത് ഇപ്പൊ അനുസരിക്കാൻ തോന്നാറുണ്ട്. പ്രത്യേകിച്ചും അമ്മ പോയിക്കഴിഞ്ഞു. ഒരു വിധം വേഗത്തിൽ തന്നെ പോകുന്നുണ്ട് ടാക്സി. എത്തിയെന്നു പറഞ്ഞു ചേച്ചി മെസ്സേജും അയച്ചിരുന്നു. മെയിൻ ഗേറ്റിൽ എത്തി ഏതു ബ്ലോക്ക് ആണെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ശങ്കയൊന്നും കൂടാതെ റൈറ്റ് സൈഡിലേക്ക് എടുത്തോളാൻ പറഞ്ഞു. എ-ബ്ലോക്കിന്റെ താഴെ തന്നെ നില്പുണ്ടായിരുന്നു കക്ഷി. "വേഗം വാ. ഇത് കഴിഞ്ഞു എനിക്ക് ഓഫീസിൽ പോകാനുള്ളതാ." "സാറ്റർഡേ മതിയായിരുന്നെന്നു ഞാൻ പറഞ്ഞതല്ലേ" "എടാ വീക്കെൻഡ്‌സ് ആണ് ഏറ്റവും ബിസി. ആരോഹി...