Posts

Showing posts with the label my thoughts

അധികമൊന്നും ഉണരാത്ത മണങ്ങൾ

മണങ്ങൾക്ക് മണം മാത്രമല്ല ഓർമ്മകളും ഉണ്ട്. സ്വപ്നങ്ങളും ഉണ്ട്. കാഴ്ച്ചകളും ഉണ്ട്. എന്തിന്, വിശപ്പ് വരെയുണ്ട്. എന്നാൽ ഉണരാത്ത മണങ്ങളുണ്ട്. അവ എല്ലാം ഒളിപ്പിക്കുന്നു. മനസ്സിനുപോലും അറിയാത്ത തട്ടുകളിൽ ഒളിപ്പിക്കുന്നു, വെള്ളിമീനുകൾ ഓടാത്ത പഴയ താളുകൾക്കിടയിൽ. മയിൽപ്പീലികൾ കണ്ടിട്ടില്ലാത്ത ഇടങ്ങളിൽ. ചെമ്പകപ്പൂക്കളോ പാറ്റഗുളികളോ കണ്ടിട്ടില്ലാത്ത ഇടങ്ങളിൽ. പ്രകാശകണികകളുടെ ഒരു നൂലിഴപ്പോലും കയറാനിടമില്ലാത്ത ഇടങ്ങളിൽ. ഇരുട്ടിനേക്കാൾ ഇരുണ്ട ഇടങ്ങളിൽ. അവ ഉണരുമ്പോൾ പക്ഷേ ഇരച്ചുപൊന്തും. പാൽ തളച്ചുതൂവുന്നതുപോലെ, അണക്കെട്ടുകളെ തകർക്കുന്ന കുത്തൊലിപ്പ് പോലെ, വായു നിറഞ്ഞു പൊട്ടുന്ന ബലൂണുകൾ പോലെ, വർഷങ്ങൾക്കൊടുവിൽ ഒരിക്കൽ മാത്രം പൊഴിയുന്ന കണ്ണീർപോലെ. തടുക്കാനാകാത്ത വിധം ആ മണങ്ങൾ ഉണർന്നു വരും. ചിലപ്പോൾ മനസ്സു തുടിപ്പിക്കുന്ന മറഞ്ഞ പുഞ്ചിരികൾ കൊണ്ടു വരും. എന്നാൽ മറ്റു ചിലപ്പോൾ ശ്വാസം മുട്ടിക്കുന്ന, കണ്ണുനീരിന് വരാൻ അനുവാദമില്ലാത്ത വിഷാദവും. എന്തുകൊണ്ടുവന്നാലും മണങ്ങൾ ഉണരുന്നതു തന്നെ അഭികാമ്യം. പക്ഷേ, അവ അധികമൊന്നും ഉണരാത്ത മണങ്ങളാണല്ലോ. 

വരണ്ട കടലാസുകൾ

തൂലിക തുമ്പിലെ മഷി ഒരു തുള്ളി പോലും ശേഷിക്കാതെ വറ്റിപ്പോയിരിക്കുന്നു. എഴുത്തോലകള്‍ ചിതലെടുതിരിക്കുന്നു. എഴുത്ത് പലകകളില്‍ പുതിയ തലമുറ കോറി വരച്ചിട്ടിരിക്കുന്നു. വെളിച്ചവും മങ്ങിയിരിക്കുന്നു. ഇനി രക്ഷയില്ല. പുറ്റിലേക്ക് മടങ്ങുകയാണ് അവള്‍. വിഷമില്ലാതായവള്‍! നിലക്കാത്ത ചിന്തകൾ കരിങ്കല്ലുകളിൽ തട്ടിയുടഞ്ഞു ചിതറി തെറിച്ചു പോകുന്നു. ഒന്നും സാധ്യമല്ലാത്ത ഏകാന്തതയിൽ ചുറ്റിവരയപ്പെടുമ്പോഴും കൈയ്യെത്തിപ്പിടിക്കാത്ത ഉയരങ്ങൾ കുറിച്ച് പറഞ്ഞു കുറ്റപ്പെടുത്തുന്ന കണ്ണുകൾ. അന്ധത അഭികാമ്യം!

ഞാനൊന്നുറങ്ങട്ടെ...

Image
ഞാനൊന്നുറങ്ങട്ടെ... ഈ യാത്രകളില്‍ ഞാന്‍ മുഴുകുന്നു. എല്ലാ യാത്രകളും ഒഴിച്ച് കൂടാനാകാത്തതും (ചിലപ്പോഴൊക്കെ) നിര്‍ബന്ധിതവും ആകുന്നു.യാത്രകളില്‍ ഞാന്‍ സന്തോഷവതിയെങ്കിലും യാത്രകള്‍ എന്റെ തലച്ചോറിന്‍റെ തന്മാത്രകളെ പോലും ഇളക്കിമരിക്കുന്നു, കിളക്കുന്നു. എവിടെയും വീഴ്ചകളും മുറിവുകളും മുറുമുരുപ്പുകളും അവശേഷിക്കുന്നു. നന്മകളെല്ലാം തെറ്റുകലാകുന്നു.തെറ്റുകള്‍ പാപങ്ങളും. പുതിയ പുതിയ ഭാവങ്ങള്‍ കൈവരിക്കാന്‍ പ്രേരണ ലഭിക്കുമ്പോള്‍ അവ സ്വീകരിക്കാതെ വയ്യ എന്നാ അവസ്ഥയാകുന്നു. അവ സ്വീകരിക്കുമ്പോഴാകട്ടെ (നമ്മെക്കുറിച്ചു മറ്റുള്ളവര്‍ക്കുള്ള ) പ്രതീക്ഷകള്‍ മുറുകുന്നു. ഞാന്‍ ഭയക്കുന്നു. ഞാന്‍ ദുര്‍ബലയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ അശക്തയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ അനാഥയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ ഒറ്റക്കാണ്. ഞാനൊന്നുറങ്ങട്ടെ... വിരലുകള്‍ കൊണ്ടുള്ള സംസാരപ്രപഞ്ഞ്ച്ചതില്‍ ഞാന്‍ ചിറകടിച്ചു പറന്നു. ഞാന്‍ തളരുമ്പോള്‍ എല്ലാം വൃക്ഷ ശാഖകള്‍ എനിക്കഭയമേകി.കരുത്താര്‍ന്ന പരുപരുത്ത ശാഖകള്‍. അവ പ്രായം കൊണ്ട് കറുത്തിരുന്നു. നന്മ കൊണ്ട് തടിച്ചും ( തടിയുള്ളവരെല്ലാം നന്മയുള്ളവരാണോ? മരങ്ങളും??). പറന്നുപറന്നു തള...

ഒരൊഴിവു ദിവസം...

പുറത്ത് നേര്‍ത്ത മഴ... ഞാന്‍ ആഗ്രഹിച്ച പലതും നഷ്ടപ്പെട്ടു പോയതിന്റെ വേദന... നിശബ്ദം വീശുന്ന കാറ്റിന്റെ അടങ്ങാത്ത തണുപ്പ്... എന്റെ മനസ്സിന്റെ അടങ്ങാത്ത നൊമ്പരങ്ങള്‍... പ്രണയത്തിന്റെ നീരുറവ വറ്റിപ്പോയ ഒരു ചെറു ഹൃദയം... ഇനിയും സ്നേഹത്തിനായി ദാഹിക്കുന്ന മനസ്സ്... അങ്ങനെ ചിലതെല്ലാം ഇന്നെനിക്ക് സ്വന്തമായുണ്ട്. എന്നാല്‍ അവയ്ക്ക് കലയോടു കാണിക്കാവുന്ന ബഹുമാനം- ഒരു കലാസൃഷ്ടി- അതെന്നില്‍ നിന്നും പിറക്കാതെ പോകുന്നതെന്തേ? ഞാന്‍ അത്രയും ബലഹീനയാണ്. എന്റെ തൂലികത്തുമ്പില്‍ നിന്നും അക്ഷരങ്ങള്‍ ഒഴുകുന്നില്ല; വാക്കുകള്‍ രൂപം കൊള്ളുന്നില്ല... എല്ലാം കൂടി ഒരു നിര്‍ജ്ജീവത... ഒരു നിസ്സംഗത മാത്രം ബാക്കി... എന്തുകൊണ്ട് എന്റെ മനസ്സിന്റെ ചിന്തകളെ എനിക്ക് ക്രോഡീകരിക്കാന്‍ കഴിയുന്നില്ല? ഞാന്‍ ഇനിയും ഒത്തിരി ഒത്തിരി വളരേണ്ടിയിരിക്കുന്നു. ഇനിയുമൊത്തിരി ജീവിതാനുഭവങ്ങള്‍ എനിക്കുണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ പേടി തോന്നുന്നു. ഇനിയും എന്റെ മുമ്പില്‍ നീണ്ടുകിടക്കുന്ന ജീവിതം... ഇനിയും എത്ര കാലം... ഞാന്‍ ഭയക്കുന്നു. എനിക്കു ഭയമില്ല ഒന്നിനേയും എന്നു വിചാരിച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... എന്നാല്‍ ...

ഓര്‍മ്മക്കേടിന്റെ രസങ്ങള്‍

ഓര്‍മ്മകളെ താലോലിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അതിനുള്ള ക്ഷമ എനിക്കിപ്പോള്‍ ഇല്ലാതായി എന്നു തോന്നുന്നു. അല്ലെങ്കില്‍ ഓര്‍മ്മിക്കാന്‍ നേരത്ത് എഴുതിപിടിപ്പിക്കാന്‍ മാത്രം ഒന്നും ഓര്‍മ്മ വരാത്തതായിരിക്കാം. അല്ലെങ്കില്‍ വരുന്ന ഓര്‍മ്മകള്‍ എഴുതാന്‍ കൊള്ളാതായതുകൊണ്ടായിരിക്കാം. എന്തുതന്നെയായാലും എനിക്കെഴുതണം. അതിപ്പോള്‍ ഓര്‍മ്മകളെക്കുറിച്ചല്ലെങ്കില്‍ ഓര്‍മ്മയില്ലായ്മയെക്കുറിച്ചാകാം. എന്താ? അതല്ലേ ഒരു രസം? എന്റെ ഓര്‍മ്മക്കേട് ഇവിടെ പ്രതിപാദിക്കേണ്ടതാണ്. ഞാന്‍ മറക്കുന്നു. പലതും മറന്ന് പോകുന്നു. ഓഫീസില്‍ പ്രത്യേകിച്ച്. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് എന്തേ ഞാന്‍ അതു മറക്കാന്‍, എന്തേ ഞാന്‍ ഇതു മറക്കാന്‍... പ്രത്യേകിച്ച് ഒരു ഉത്തരവുമില്ല. ഞാന്‍ മറക്കുന്നു, അത്ര തന്നെ. കാര്യങ്ങള്‍ മറക്കുന്നതു പോലെതന്നെ ഞാന്‍ സാധനങ്ങളും മറക്കാറുണ്ട്. പേരുകളും മറക്കാറുണ്ട്. എന്‍രെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നവളുടെ പേരു വരെ ഞാന്‍ മറന്നുപോകുന്നു. എന്റെ സഹോദരങ്ങളുടെ എന്റെ സുഹൃത്തുക്കളുടെ എന്റെ സഹപ്രവര്‍ത്തകരുടെ എല്ലാവരുടേയും പേരുകള്‍... ചിലപ്പോഴൊക്കെ ദേഷ്യം വരും. ആരോടെങ്കിലും എന്ത...

I, Me, and Myself

Image
It was a fun being anonymous, once, but now, it seems not. I would love to let people know about my thought patterns. It is no sin to impart your ideologies. Let people laugh at you, but you are not going to lose anything by that. Be proud that you are unique... Be happy that your thoughts seem so sad and pessimistic... This can't be a fruitful advice, but this is my stand. This is me...! There has been so many factors that tried to change my 'self'. I thought that actually I was changing, and once, I was happy too about the changes happened in me. However, now, I realize a change is impossible in me... And, I'm OK with what I was and what I am... I'm thankful to the Power that made me remain myself. Also, I would like to say that I've a dream, a dream full of rain, fog, and chill... where a winged chariot, tethered with two white horses will arrive for me and only for me to fetch me up to the promised land.... Till then, may this life be a dreamy journey....