വരണ്ട കടലാസുകൾ

തൂലിക തുമ്പിലെ മഷി ഒരു തുള്ളി പോലും ശേഷിക്കാതെ വറ്റിപ്പോയിരിക്കുന്നു. എഴുത്തോലകള്‍ ചിതലെടുതിരിക്കുന്നു. എഴുത്ത് പലകകളില്‍ പുതിയ തലമുറ കോറി വരച്ചിട്ടിരിക്കുന്നു. വെളിച്ചവും മങ്ങിയിരിക്കുന്നു. ഇനി രക്ഷയില്ല. പുറ്റിലേക്ക് മടങ്ങുകയാണ് അവള്‍. വിഷമില്ലാതായവള്‍!




നിലക്കാത്ത ചിന്തകൾ കരിങ്കല്ലുകളിൽ തട്ടിയുടഞ്ഞു ചിതറി തെറിച്ചു പോകുന്നു. ഒന്നും സാധ്യമല്ലാത്ത ഏകാന്തതയിൽ ചുറ്റിവരയപ്പെടുമ്പോഴും
കൈയ്യെത്തിപ്പിടിക്കാത്ത ഉയരങ്ങൾ കുറിച്ച് പറഞ്ഞു കുറ്റപ്പെടുത്തുന്ന കണ്ണുകൾ. അന്ധത അഭികാമ്യം!

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

ഉപേക്ഷിക്കപ്പെടേണ്ടവ

Stop for Me This Time