ഞാനൊന്നുറങ്ങട്ടെ...

ഞാനൊന്നുറങ്ങട്ടെ...
ഈ യാത്രകളില്‍ ഞാന്‍ മുഴുകുന്നു. എല്ലാ യാത്രകളും ഒഴിച്ച് കൂടാനാകാത്തതും (ചിലപ്പോഴൊക്കെ) നിര്‍ബന്ധിതവും ആകുന്നു.യാത്രകളില്‍ ഞാന്‍ സന്തോഷവതിയെങ്കിലും യാത്രകള്‍ എന്റെ തലച്ചോറിന്‍റെ തന്മാത്രകളെ പോലും ഇളക്കിമരിക്കുന്നു, കിളക്കുന്നു. എവിടെയും വീഴ്ചകളും മുറിവുകളും മുറുമുരുപ്പുകളും അവശേഷിക്കുന്നു. നന്മകളെല്ലാം തെറ്റുകലാകുന്നു.തെറ്റുകള്‍ പാപങ്ങളും. പുതിയ പുതിയ ഭാവങ്ങള്‍ കൈവരിക്കാന്‍ പ്രേരണ ലഭിക്കുമ്പോള്‍ അവ സ്വീകരിക്കാതെ വയ്യ എന്നാ അവസ്ഥയാകുന്നു. അവ സ്വീകരിക്കുമ്പോഴാകട്ടെ (നമ്മെക്കുറിച്ചു മറ്റുള്ളവര്‍ക്കുള്ള ) പ്രതീക്ഷകള്‍ മുറുകുന്നു. ഞാന്‍ ഭയക്കുന്നു. ഞാന്‍ ദുര്‍ബലയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ അശക്തയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ അനാഥയാണ്. ഞാന്‍ ഭയക്കുന്നു. ഞാന്‍ ഒറ്റക്കാണ്.

ഞാനൊന്നുറങ്ങട്ടെ...
വിരലുകള്‍ കൊണ്ടുള്ള സംസാരപ്രപഞ്ഞ്ച്ചതില്‍ ഞാന്‍ ചിറകടിച്ചു പറന്നു. ഞാന്‍ തളരുമ്പോള്‍ എല്ലാം വൃക്ഷ ശാഖകള്‍ എനിക്കഭയമേകി.കരുത്താര്‍ന്ന പരുപരുത്ത ശാഖകള്‍. അവ പ്രായം കൊണ്ട് കറുത്തിരുന്നു. നന്മ കൊണ്ട് തടിച്ചും ( തടിയുള്ളവരെല്ലാം നന്മയുള്ളവരാണോ? മരങ്ങളും??). പറന്നുപറന്നു തളര്‍ന്നു വിറയ്ക്കുന്ന എന്റെ ഹൃദയമിടിപ്പുകളുടെ താളത്തില്‍ ഇലകള്‍ നൃത്തം വച്ചു. മരങ്ങള്‍ വ്യത്യസ്തമെങ്കിലും അവരുടെ പ്രണയത്തിന്‍റെ ഭാവം... അവരുടെ പരിഭവങ്ങളുടെ ലാളിത്യം... അവരുടെ ആക്രോശങ്ങളുടെ സൗമ്യത... അവരുടെ സത്യത്തിന്‍റെ മുഖം... ഒരുപോലെ തോന്നിച്ചു. മരങ്ങള്‍ ആത്മര്തതയുള്ളവര്‍ ആണ്.

ഞാനൊന്നുറങ്ങട്ടെ...
പുസ്തക താളുകള്‍ക്കിടയില്‍ ഉറക്കം നടിച്ചിരുന്ന എന്നെ കടുത്ത സൂര്യ പ്രകാശത്തില്‍ ഇറക്കി വിട്ട എന്‍റെ മാനസ മാതാവ് അറിഞ്ഞിരിക്കുമോ ഈ രഹസ്യങ്ങള്‍. ഓരോ പകലിനും ഓരോ രാത്രി ഉള്ളത് പോലെ എന്‍റെ പകലിന്‍റെ രാത്രിയെയാണ് ഞാന്‍ പ്രണയിക്കുന്നത്‌ എന്ന് അവളോട്‌ പറഞ്ഞപ്പോള്‍ (മറ്റേതൊരു അമ്മയെയും പോലെ) എന്നെ അവള്‍ ആത്മാര്‍ഥമായി ശകാരിച്ചു. ഒരുപക്ഷെ അവളുടെ പ്രണയത്തെ പങ്കു വക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ലയിരിക്കാം. ഇന്നലെകളും ഇന്നുകളും നാളെകളും നാളെയുടെ നാളെകളും ഞാന്‍ ഇങ്ങനെ തന്നെ തുടരുന്നു. ചിലപ്പോള്‍ ഉച്ചത്തില്‍, ചിലപ്പോള്‍ രഹസ്യമായി, ചിലപ്പോള്‍ സ്വപ്നമായി, ചിലപ്പോള്‍ ആഗ്രഹമായി, ചിലപ്പോള്‍ വിഡ്ഢിതമായി, ചിലപ്പോള്‍ ജ്ഞാനമായി ഞാനിതു തന്നെ ആവര്‍ത്തിച്ചു.

ഞാനൊന്നുറങ്ങട്ടെ...

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

The Eyes That Follow Me

Dance for Joy!