ഓര്‍മ്മക്കേടിന്റെ രസങ്ങള്‍
ഓര്‍മ്മകളെ താലോലിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അതിനുള്ള ക്ഷമ എനിക്കിപ്പോള്‍ ഇല്ലാതായി എന്നു തോന്നുന്നു. അല്ലെങ്കില്‍ ഓര്‍മ്മിക്കാന്‍ നേരത്ത് എഴുതിപിടിപ്പിക്കാന്‍ മാത്രം ഒന്നും ഓര്‍മ്മ വരാത്തതായിരിക്കാം. അല്ലെങ്കില്‍ വരുന്ന ഓര്‍മ്മകള്‍ എഴുതാന്‍ കൊള്ളാതായതുകൊണ്ടായിരിക്കാം. എന്തുതന്നെയായാലും എനിക്കെഴുതണം. അതിപ്പോള്‍ ഓര്‍മ്മകളെക്കുറിച്ചല്ലെങ്കില്‍ ഓര്‍മ്മയില്ലായ്മയെക്കുറിച്ചാകാം. എന്താ? അതല്ലേ ഒരു രസം?
എന്റെ ഓര്‍മ്മക്കേട് ഇവിടെ പ്രതിപാദിക്കേണ്ടതാണ്. ഞാന്‍ മറക്കുന്നു. പലതും മറന്ന് പോകുന്നു. ഓഫീസില്‍ പ്രത്യേകിച്ച്. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് എന്തേ ഞാന്‍ അതു മറക്കാന്‍, എന്തേ ഞാന്‍ ഇതു മറക്കാന്‍... പ്രത്യേകിച്ച് ഒരു ഉത്തരവുമില്ല. ഞാന്‍ മറക്കുന്നു, അത്ര തന്നെ. കാര്യങ്ങള്‍ മറക്കുന്നതു പോലെതന്നെ ഞാന്‍ സാധനങ്ങളും മറക്കാറുണ്ട്. പേരുകളും മറക്കാറുണ്ട്. എന്‍രെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നവളുടെ പേരു വരെ ഞാന്‍ മറന്നുപോകുന്നു. എന്റെ സഹോദരങ്ങളുടെ എന്റെ സുഹൃത്തുക്കളുടെ എന്റെ സഹപ്രവര്‍ത്തകരുടെ എല്ലാവരുടേയും പേരുകള്‍... ചിലപ്പോഴൊക്കെ ദേഷ്യം വരും. ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ നൂറ് പ്രാവശ്യം വിക്കണം, നൂറ് പ്രാവശ്യം ആലോചിക്കണം. ദേഷ്യം വരാതിരിക്കുമോ?
ഈ ഓര്‍മ്മപ്പിശക് എന്റെ അച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണെന്ന് തോന്നുന്നു. അച്ഛനിങ്ങനെയാണ്. മറന്നുപോകും. ആളുകളുടെ പേരുകള്‍... സാധനങ്ങളുടെ പേരുകള്‍... അങ്ങനെ പലതും... പുള്ളിക്കാരന് ദേഷ്യം വരുമ്പോള്‍ സത്യത്തില്‍ എനിക്ക് ചിരിയാ വര്യാ... ഹി...ഹി... എന്താന്നറിയോ? അച്ഛന്‍ ലിവിംഗ് റൂമിലിരുന്ന് ടി. വി. കാണുകയാവും. അമ്മ അടുക്കളയിലും. ടി. വി. ഫുള്‍ വോള്യത്തിലും. എന്നിട്ടോ. അച്ഛന്‍ വിളി തുടങ്ങും. ടീ... അതെടുക്ക്... അമ്മ: എന്താ പറഞ്ഞേ...? അച്ഛന്‍: ആ സാധനം... അമ്മ: ഏത് സാധനം...? അച്ഛന്‍: ആ മേശപ്പുറത്ത് വെച്ചിട്ടില്ലേ ആ സാധനം... അമ്മ: എനിക്കിവിടുന്ന് വരാന്‍ പറ്റില്ല... എന്താ സാധനം...? അങ്ങനെ നീളും. നല്ല തമാശയാ. അവസാനം ഞാന്‍ ഇടപെടണം അപ്പച്ചന്റേയും അമ്മയുടേയും കലി തീര്‍ക്കാന്‍. അപ്പൊ നിങ്ങള്‍ക്കൊരു ചോദ്യമുണ്ടാകും. കലി വരുന്നതിനു മുമ്പ് ഇടപെട്ടു കൂടെയെന്ന്. പക്ഷെ എല്ലാത്തിനും ഓരോ സമയമുണ്ട്. ആ സമയത്തേ നമ്മള്‍ കടന്നു വരാന്‍ പാടുള്ളൂ. എന്താ അതല്ലേ അതിന്റെ ശരി?
ഇങ്ങനെയൊക്കെ ഉള്ളപ്പോള്‍ ഞാന്‍ മറക്കാതിരിക്കുമോ? ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലത്ത് ഞാനും എന്റെ സുഹൃത്തുക്കളായ അഞ്ചനയും മെറിനും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മെറിനോട് എന്റെ ചോദ്യം: ഇവളുടെ പേരെന്തായിരുന്നു? മെറിന്‍: ആരുടെ? ഞാന്‍: നിന്റെ അടുത്തു നില്‍ക്കുന്ന കുട്ടിടെ. രണ്ട് പേര്‍ക്കും ഒരു ആശ്ചര്യം മാത്രം!!! പിന്നീടവര്‍ക്കത് ശീലമായി. അവരെനിക്ക് പറഞ്ഞു തരാന്‍ തുടങ്ങി... ഇത് ജെസി, അതു ജോത്സന... അങ്ങനെയങ്ങനെ...
Memory is a child walking along a seashore. You never can tell what small pebble it will pick up and store away among its treasured things.
ReplyDeleteGood one dear... You dont even forget your memories.
ha ha... yeah that's true. At least I remember my memories! Thanks
ReplyDelete