ഉപേക്ഷിക്കപ്പെടേണ്ടവ

 എപ്പോഴോ എഴുതി തീർന്ന വഴികളിലൂടെ

സഞ്ചരിക്കുന്നത് ഒരാനന്ദമാണ്

വിളഞ്ഞ നെൽപ്പാടത്തിന്റെ ഗന്ധമുണ്ടവിടെ

നനഞ്ഞ കണ്ണീർത്തടങ്ങളുണ്ടവിടെ

കൂട്ടമായി പറന്നകലുന്ന സ്വപ്നങ്ങളുടെ

ദേശാടനക്കിളികൾ ഉണ്ടവിടെ

അമ്മയുടെ നെടുവീർപ്പിന്റെ പടിഞ്ഞാറൻ കാറ്റും

പക്ഷെ, ചിലപ്പോഴൊക്കെ അത്

തിരയെണ്ണുന്നതു പോലെയാണ്

സാർത്ഥകമാകാത്ത ഒരു പടുയജ്‌ഞം


മഷി തീർന്ന പേനയെ കുടഞ്ഞു കുടഞ്ഞു

അവസാനത്തുള്ളി രക്തം കൊണ്ടും

എഴുതാൻ ശ്രമിച്ചു തളരുമ്പോൾ

ഉറക്കം മതിയാകാത്ത കണ്ണുകളിൽ

ഇരുട്ട് നിറയുമ്പോൾ

തലയിലെ ഞരമ്പുകൾ പിടക്കുമ്പോൾ

ഒടുക്കം എപ്പോഴോ വെളുത്ത താളിൽ

നീലയോ കറുപ്പോ മലരുകൾ

അബാക്കസ് കമ്പിയിലെ മുത്തുകൾ പോലെ

ഒതുക്കത്തോടെ നിരന്നു കഴിയും


ജീവനില്ലാത്ത ജീവികൾ

കുനുപ്പും കലയും ദീർഘവും എല്ലാമുള്ള

ജീവനില്ലാത്ത ജീവികൾ

ഭാഗ്യമില്ലാതെ ഒരമ്മ

ചാപ്പിള്ളകളെ പ്രസവിച്ചു കൂട്ടുന്നത് പോലെ

കുഴിച്ചുമൂടാനാകാതെ എന്നാൽ

മാറോടണക്കാനാകാത്ത

വെറുതെ കുറെ ഉണക്കിലകൾ

വെറുതെയല്ല  അമ്മ ആഴ്ച്ചക്കാഴ്ച്ചയ്ക്ക്

മുറ്റത്തെ ചപ്പുകൂട്ടി തീവെയ്ക്കുന്നതു

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

Stop for Me This Time