കാറ്റ്

കാറ്റ് വീശി

ഇലത്തുമ്പിൽ പറ്റിനിന്ന നീർത്തുള്ളികൾ നിലംപൊത്തി

ജീവൻറെ മോഹങ്ങൾ മണ്ണിലലിഞ്ഞു

കാലൻറെ തണുപ്പ് സിരകളിൽ തുളച്ചു കയറി



കാറ്റു വീശി

കടൽക്കരയുടെ നിശബ്ദ മാനം ഇരുണ്ടു

പട്ടങ്ങൾ ദിക്കറിയാതെ പറന്നു

ദുഖങ്ങളും സന്തോഷവും വേദനയും സൌഖ്യവും

തിരകളെപ്പോലെ പതഞ്ഞു പൊങ്ങി

ഇഴഞ്ഞു നീങ്ങി

വലിഞ്ഞു താണു



കാറ്റ് വീശി

വരണ്ട തടിയിലെ തവിട്ടിലകൾ ഞെട്ടറ്റു

പാറിപ്പറന്നു പലയിടങ്ങളിൽ ചിതറി

നിനയ്ക്കാത്ത സമതലങ്ങളെ പുൽകി

അടിഞ്ഞു

പൊടിഞ്ഞു

കൂട്ടം തെറ്റിയ കുഞ്ഞാടുകളായി മറഞ്ഞു

സർവ്വശക്തന്റെ ടിക്ക് ടിക്ക് ശബ്ദം നിലക്കാതെ പാഞ്ഞു

കാറ്റു വീശി

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

ഉപേക്ഷിക്കപ്പെടേണ്ടവ

Stop for Me This Time